കുറ്റ്യാടിയിൽ നിന്ന് 34 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; മുഖ്യപ്രതിയെ മാഹിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടി

കുറ്റ്യാടിയിൽ നിന്ന് 34 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; മുഖ്യപ്രതിയെ മാഹിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടി
Feb 19, 2026 08:16 PM | By Rajina Sandeep

(www.panoornews.in)കോഴിക്കോട് കുറ്റ്യാടിയിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 34 കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. കുറ്റ്യാടി പുത്തൻപുരയിൽ പി.പി. സുബൈറിനെ (44) ആണ് നാദാപുരം ഡി.വൈ.എസ്.പി എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാഹിയിലെ ഒളിസങ്കേതത്തിൽ കഴിയുകയായിരുന്ന പ്രതിയെ ശനിയാഴ്ച പുലർച്ചെയാണ് പോലീസ് സംഘം വലയിലാക്കിയത്.

രണ്ടാഴ്ച മുൻപ് കുറ്റ്യാടി ഊരത്ത് കമ്മനത്താഴയിലുള്ള സുബൈറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്ന് 34.186 കിലോ കഞ്ചാവ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരുന്നു. റെയ്ഡ് നടക്കുമ്പോൾ പ്രതി സ്ഥലത്തില്ലായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതിനായി ലക്ഷങ്ങൾ മുടക്കിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

34 kg of ganja seized from Kuttiadi; Main accused arrested from hideout in Mahe

Next TV

Related Stories
വടകര ആശങ്കയൊഴിഞ്ഞു ;  വടകരയിൽ  ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജമെന്ന്  സ്ഥിരീകരിച്ച് പൊലീസ്

Apr 23, 2026 10:58 AM

വടകര ആശങ്കയൊഴിഞ്ഞു ; വടകരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്

വടകര ആശങ്കയൊഴിഞ്ഞു ; വടകരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജമെന്ന് സ്ഥിരീകരിച്ച്...

Read More >>
വിസയും, രേഖകളുമില്ലാതെ ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്ത്  യെമൻ പൗരൻ ;  ഒടുവിൽ അറസ്റ്റ്

Apr 23, 2026 10:52 AM

വിസയും, രേഖകളുമില്ലാതെ ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്ത് യെമൻ പൗരൻ ; ഒടുവിൽ അറസ്റ്റ്

വിസയും, രേഖകളുമില്ലാതെ ഇരിട്ടിയിലെ മന്തി റെസ്റ്റോറന്റിൽ ജോലി ചെയ്ത് യെമൻ പൗരൻ ; ഒടുവിൽ...

Read More >>
സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ  തടഞ്ഞ കേസ് ;  പ്രതികളെ വെറുതേ വിട്ടു

Apr 23, 2026 09:20 AM

സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ തടഞ്ഞ കേസ് ; പ്രതികളെ വെറുതേ വിട്ടു

സ്ഥാനാർഥിയായ കെ.മുരളീധരനെ ചൊക്ലിയിൽ തടഞ്ഞ കേസ് ; പ്രതികളെ വെറുതേ...

Read More >>
വടകര ബിജെപിയിൽ പാളയത്തിൽ പട ; ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു.

Apr 23, 2026 08:50 AM

വടകര ബിജെപിയിൽ പാളയത്തിൽ പട ; ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു.

വടകര ബിജെപിയിൽ പാളയത്തിൽ പട ; ജില്ലാ പ്രസിഡന്റിനെതിരെ പ്രവർത്തകർ തെരുവിൽ, കോലം കത്തിച്ചു....

Read More >>
തത്തയ്ക്ക് പതിനായിരം; ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ 10,000 പാരിതോഷികം

Apr 22, 2026 05:50 PM

തത്തയ്ക്ക് പതിനായിരം; ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ 10,000 പാരിതോഷികം

തത്തയ്ക്ക് പതിനായിരം; ചൊക്ലിയിൽ നിന്നും പറന്ന് പോയ ആഫ്രിക്കൻ തത്തയെ കണ്ടെത്തിയാൽ 10,000...

Read More >>
Top Stories

News Roundup