(www.panoornews.in)കണ്ണൂർ ജില്ലയിലും പടക്ക കടകൾക്ക് നിരോധനം പടക്കകടകൾ ഏപ്രിൽ 7 മുതൽ 10 വരെ അടച്ചിടണം.നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ പടക്കകടകൾ ഏപ്രിൽ 7 മുതൽ 10 വരെ അടച്ചിടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുൺ കെ വിജയൻ അറിയിച്ചു.
നിരോധനാജഞയും മദ്യനിരോധനവും.ഇതുകൂടാതെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രിൽ 7 വൈകുന്നേരം 6 മുതൽ പ്രഖ്യാപിത രീതിയിലുള്ള നിരോധനാജഞയും മദ്യനിരോധനവും ജില്ലയിൽ നിലവിൽ വരും.
Ban on firecracker shops in Kannur district; Beverage shops to remain closed from 6 pm today










































