24,000 ശ്ലോകങ്ങൾ, 7 വാല്യങ്ങൾ ; ചൊക്ലിയിലെ വികെ ഭാസ്ക്കരൻ മാസ്റ്റർ എഴുതിയ വാത്മീകി രാമായണം പരിഭാഷ പ്രകാശനം ശനിയാഴ്ച

24,000 ശ്ലോകങ്ങൾ, 7 വാല്യങ്ങൾ ; ചൊക്ലിയിലെ  വികെ ഭാസ്ക്കരൻ മാസ്റ്റർ എഴുതിയ  വാത്മീകി രാമായണം പരിഭാഷ  പ്രകാശനം ശനിയാഴ്ച
May 15, 2025 12:32 PM | By Rajina Sandeep

ഒളവിലം:  (www.panoornews.in)ഒളവിലം എൽപി സ്കൂൾ പ്രധാനധ്യാപകനായിരുന്ന ചൊക്ലി കവിയൂരിലെ വി.കെ ഭാസ്കരൻ എഴുതിയ വാത്മീകിരാമായണം മലയാള പരിഭാഷ പുസ്തക പ്രകാശനം ശനിയാഴ്ച 3.30‌ന് തലശ്ശേരി നവരത്ന ഓഡിറ്റോറിയത്തിൽ നടക്കും.

ഇതിന് മുമ്പ് മഹാകവി വള്ളത്തോൾ മാത്രമാണ് വാത്മീകി രാമായണം ഈ വിധത്തിൽ വിവർത്തനം ചെയ്തിട്ടുള്ളത്. രാമായണത്തിലെ 24,000 ശ്ലോകങ്ങൾ മൊഴിമാറ്റം ചെയ്യുവാൻ ഏഴുവർഷത്തെ പ്രയത്നം വേണ്ടിവന്നു.

ശ്രീനാരായണഗുരുദേവൻ, യേശുദേവൻ, മുഹമ്മദ് - മഹാനായ പ്രവാചകൻ എന്നീ ബൃഹദ് കാവ്യങ്ങളും സദ്‌ഗമയ, കുഞ്ഞാറ്റക്കിളികൾ എന്നീ കവിതാ സമാഹരങ്ങളും ഭാസ്ക്കരൻ മാസ്റ്ററുടെ കൃതികളാണ്.

പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭൻ പുസ്തകം പ്രകാശനം ചെയ്യും. കെ.പി മോഹനൻ എം എൽ എ ഏറ്റുവാങ്ങും. ഡോ. കൂമുള്ളി ശിവരാമൻ പുസ്തക പരിചയം നടത്തും. കല്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും. തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ അധ്യക്ഷയാകും. ജി.വി ബുക്സ് പ്രസിദ്ധീകരിക്കുന്ന 7 വാല്യങ്ങളുള്ള പുസ്തകത്തിന് മുഖവില 7000 രൂപയാണെങ്കിലും പ്രകാശന ദിവസം ബുക്ക് ചെയ്യുന്നവർക്ക് 3000 രൂപക്ക് ലഭിക്കും.

ഗുരുധർമ്മ പ്രചരണ സഭയുടെ കേന്ദ്രസമിതി അംഗവും, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തക നുമായ ഭാസ്കരൻ മാസ്റ്റർ ഇപ്പോൾ കവിയൂർ ശ്രീനാരായണ മഠം പ്രസിഡണ്ടും, ചൊക്ലി പീപ്പിൾസ് വെൽഫേർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടറുമാണ്.

വാർത്താ സമ്മേളനത്തിൽ അഡ്വ.പി.കെ രവീന്ദ്രൻ, കെ.പി ദയാനന്ദൻ, എം.ഹരീന്ദ്രൻ എന്നിവർ പങ്കെടുത്തു.

24,000 verses, 7 volumes; Translation of Vatmiki Ramayanam written by VK Bhaskaran Master of Chokli released on Saturday

Next TV

Related Stories
കൗൺസിലറായിരിക്കെ  നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ  കോർത്തിണക്കി വികസന രേഖയുമായി  പാനൂരിലെ  എൻ ഡി എ കൗൺസിലർ എം. രത്നാകരൻ ; മത്സരിക്കുന്ന വാർഡിലെ   പദ്ധതികളും തയ്യാർ

Nov 27, 2025 07:34 PM

കൗൺസിലറായിരിക്കെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ കോർത്തിണക്കി വികസന രേഖയുമായി പാനൂരിലെ എൻ ഡി എ കൗൺസിലർ എം. രത്നാകരൻ ; മത്സരിക്കുന്ന വാർഡിലെ പദ്ധതികളും തയ്യാർ

കൗൺസിലറായിരിക്കെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ കോർത്തിണക്കി വികസന രേഖയുമായി പാനൂരിലെ എൻ ഡി എ കൗൺസിലർ എം. രത്നാകരൻ ; മത്സരിക്കുന്ന വാർഡിലെ ...

Read More >>
വി.വി ബെന്നിയുടേത് ഒരൊന്നൊന്നര ഇൻസൈറ്റ്..! ;  പാനൂരിൽ  ആറു പേർ  കൂടി സർക്കാർ സർവീസിലേക്ക്, ജോലി ലഭിച്ചവർ @ 98

Nov 13, 2025 11:43 AM

വി.വി ബെന്നിയുടേത് ഒരൊന്നൊന്നര ഇൻസൈറ്റ്..! ; പാനൂരിൽ ആറു പേർ കൂടി സർക്കാർ സർവീസിലേക്ക്, ജോലി ലഭിച്ചവർ @ 98

വി.വി ബെന്നിയുടേത് ഒരൊന്നൊന്നര ഇൻസൈറ്റ്..! ; പാനൂരിൽ ആറു പേർ കൂടി സർക്കാർ സർവീസിലേക്ക്, ജോലി ലഭിച്ചവർ @...

Read More >>
വിശ്വസിച്ച് വിലക്കുറവിൽ വാങ്ങാം ; കണ്ണൂർ ജില്ലയിലെ രണ്ടാമത് കേരള  ചിക്കൻ ഔട്ട്ലറ്റ് പെരിങ്ങത്തൂരിൽ ആരംഭിച്ചു.

Oct 11, 2025 11:11 PM

വിശ്വസിച്ച് വിലക്കുറവിൽ വാങ്ങാം ; കണ്ണൂർ ജില്ലയിലെ രണ്ടാമത് കേരള ചിക്കൻ ഔട്ട്ലറ്റ് പെരിങ്ങത്തൂരിൽ ആരംഭിച്ചു.

വിശ്വസിച്ച് വിലക്കുറവിൽ വാങ്ങാം ; കണ്ണൂർ ജില്ലയിലെ രണ്ടാമത് കേരള ചിക്കൻ ഔട്ട്ലറ്റ് പെരിങ്ങത്തൂരിൽ...

Read More >>
പാനൂർ ബൈപ്പാസ് റോഡ് നവീകരണത്തിന് തുടക്കം ; സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കുമെന്ന് നഗരസഭാ ചെയർമാൻ

Sep 18, 2025 08:46 PM

പാനൂർ ബൈപ്പാസ് റോഡ് നവീകരണത്തിന് തുടക്കം ; സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കുമെന്ന് നഗരസഭാ ചെയർമാൻ

പാനൂർ ബൈപ്പാസ് റോഡ് നവീകരണത്തിന് തുടക്കം ; സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കുമെന്ന് നഗരസഭാ...

Read More >>
പാനൂർ നഗരസഭാ ചെയർമാന് സല്യൂട്ട് ; ശോചനീയവസ്ഥയിലായ പാനൂർ താലൂക്കാശുപത്രി കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സ്വന്തം ചിലവിൽ

Jul 31, 2025 11:08 AM

പാനൂർ നഗരസഭാ ചെയർമാന് സല്യൂട്ട് ; ശോചനീയവസ്ഥയിലായ പാനൂർ താലൂക്കാശുപത്രി കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സ്വന്തം ചിലവിൽ

പാനൂർ നഗരസഭാ ചെയർമാന് സല്യൂട്ട് ; ശോചനീയവസ്ഥയിലായ പാനൂർ താലൂക്കാശുപത്രി കെട്ടിടത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നത് സ്വന്തം...

Read More >>
റോഡ് തകർച്ച ; പാനൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ കൊമ്പുകോർത്ത് ചെയർമാനും, ബി ജെ പി കൗൺസിൽ അംഗങ്ങളും

Jul 30, 2025 09:43 PM

റോഡ് തകർച്ച ; പാനൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ കൊമ്പുകോർത്ത് ചെയർമാനും, ബി ജെ പി കൗൺസിൽ അംഗങ്ങളും

പാനൂർ നഗരസഭാ കൗൺസിൽ യോഗത്തിൽ കൊമ്പുകോർത്ത് ചെയർമാനും, ബി ജെ പി കൗൺസിൽ...

Read More >>
Top Stories

News Roundup