(www.panoornews.in)ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 2.385 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി. പരിശോധനക്കിടെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കഞ്ചാവ്.
അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.എ. ജയരാജൻ, പ്രിവന്റിവ് ഓഫിസർ എൻ.എം ഉനൈസ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് പി.പി. ഷൈജു, സിവിൽ എക്സൈസ് ഓഫിസർ ഇ.എം. മുസ്ബിൻ, വുമൺ സിവിൽ എക്സൈസ് ഓഫിസർ പി.കെ. ജസ്മിന, ആർ.പി.എഫ് അസി സബ് ഇൻസ്പെക്ടർ പി.പി. ബിനീഷ്, കോൺസ്റ്റബ്ൾ എസ്.എൻ ഷാജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു
Christmas New Year special drive; 2.3 kg of cannabis found abandoned at Vadakara railway station







































.jpeg)