(www.panoornews.in)തളിപ്പറമ്പ ദേശീയപാതയിൽ ബസിടിച്ച് സ്കൂട്ടർയാത്രികരായ യുവതികൾക്ക് പരിക്കേറ്റ സംഭവത്തിൽ തളിപ്പറമ്പ പോലീസ് കേസെടുത്തു. നരിക്കോട് എറന്തലയിലെ ഫാത്തിമാസിൽ കെ. ഫാത്തിമത്തുസഹ്റ (20), മുനീറ (20) എന്നിവർക്ക് പരിക്കേറ്റു സംഭവത്തിൽ കെ.എൽ 13 എ.ആർ 5355 ഹിൽ പാലസ് ബസ് ഡ്രൈവർക്ക് എതിരെയാണ് കേസ്.
കഴിഞ്ഞ 20ന് വൈകിട്ട് 3.15ഓടെ ഹൈവേയിലാണ് അപകടം. കെ.എൽ 59 യു 8930 സ്‌കൂട്ടറിൽ ചിറവക്ക് ഭാഗത്ത് സഞ്ചരിക്കുകയായിരുന്നു ഇരുവരും. ഇതേ ദിശയിൽ അശ്രദ്ധയിൽ എത്തിയ ബസ് സ്‌കൂട്ടറിൻ്റെ പിറകിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഇരുവരും റോഡിലേക്ക് തെറിച്ചുവീണതിനെത്തുടർന്ന് ഫാത്തിമത്തുൽ സഹ്റക്ക് ഗുരുതര പരിക്കും കൂട്ടുകാരിക്ക് നിസാര പരിക്കു മേറ്റിരുന്നു. പരിക്കേറ്റതിനെ തുടർന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Young women injured after bus hits them on Taliparamba highway; case registered







































.jpeg)