മനേക്കര: (www.panoornews.in)മനേക്കര മനത്താനത്ത് ശ്രീ ശാക്തേയ ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ പുന പ്രതിഷ്ഠാ വാർഷികാഘോഷംനവംബർ 10, 11(തിങ്കൾ ചൊവ്വ) ദിവസങ്ങളിൽ കൊണ്ടാടുവാൻ ക്ഷേത്രം ആഘോഷ കമ്മറ്റി വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചു.നവം 10 ന് 6.00 മണിക്ക് ദീപാരാധനയോടെ ചടങ്ങ് ആരംഭിക്കും.
പ്രാർത്ഥന,തിരുവാതിരക്കളി എന്നിവ ക്ഷേത്രമുറ്റത്ത് അരങ്ങേറും
തന്ത്രി ബ്രഹമശ്രീ തരണനെല്ലൂർ പത്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ അത്താഴപൂജ നടക്കും.11 ന് കാലത്ത് ഗണപതി ഹോമം ഉച്ചപൂജ എന്നിവയുംവൈകുന്നേരം ദീപാരാധനയും ശേഷം രാജേഷ് തിരുവങ്ങാടിൻ്റ തായമ്പകയും ക്ഷേത്രമുറ്റത്ത് നടക്കും.
അത്താഴപൂജക്ക ശേഷം നടയടക്കും.

രണ്ടു ദിവസവും അന്നദാനവും ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.
The re-consecration anniversary of the Shakteya Devi Temple in Manekara Manathanam will be celebrated on Monday and Tuesday.




































