(www.panoornews.in)പെരിങ്ങത്തൂർ മേക്കുന്ന് പുത്തൻപുരയിൽ പി.പി യൂനുസ് മഹ്മൂദ് (50) ബെംഗളൂരുവിൽ അന്തരിച്ചു. തലശ്ശേരി റസ്റ്റോറൻ്റ് പാട്ണറാണ്. പത്ത് വർഷത്തോളമായി ഇലക്ട്രോണിക് സിറ്റിയിൽ താമസിച്ചു വരികയായിരുന്നു അദ്ദേഹം.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമ്മങ്ങൾ ചെയ്ത് മൃതദേഹം നാട്ടിലേക്ക് എത്തിക്കും.പിതാവ് : പരേതനായ മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: ജസ്ന.മക്കൾ : ഫർദീൻ, രഹാൻ, സഹല. ഖബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Thalassery restaurant partner P.P Yunus Mahmood passes away in Bengaluru; Peringathur cannot believe the sudden departure



































